പത്തനംതിട്ട∙ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ അടൂർ
സ്റ്റേഷനിലെ സിപിഒ സുനിലിനു സസ്പെൻഷൻ. ഇയാൾ മുൻപു തിരുവല്ല സിപിഒ ആയിരുന്നപ്പോഴാണു വാഹനാപകട
കേസിലെ പരാതിക്കാരിക്കു സന്ദേശം അയച്ചത്.
സുനിൽ സമൂഹമാധ്യമം വഴി സന്ദേശം അയച്ചതായി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എഎസ്ഐ മിത്ര വി.മുരളി കഴിഞ്ഞ ദിവസം പരാതിക്കാരിയെ സന്ദർശിച്ചു മൊഴി എടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]