പൊട്ടിത്തെറിച്ച് മോഹൻലാൽ … പതറാതെ അനുമോൾ ജിസേൽ, ആര്യൻ എന്നിവരെക്കുറിച്ച് അനുമോൾ ഉയർത്തിയ ആരോപണവും അതേതുടർന്നുണ്ടായ സംഭവങ്ങളുമായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ പ്രശ്നം ജിസേലിനെയും ആര്യനെയും കുറച്ച് അനുമോൾ ബിഗ് ബോസ് വീട്ടിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു അത്യന്തം മോശം പ്രവർത്തി എന്ന് വിശേഷിപ്പിച്ചാണ് ലാലേട്ടൻ അനുമോളോട് ചോദ്യങ്ങൾ ചോദിച്ചത്.ബിഗ് ബോസ് ഷോയുടെ റെപ്യൂട്ടേഷന് പോലും മോശമുണ്ടാക്കുന്ന കാര്യങ്ങളാണ് അനുമോൾ ചെയ്ത് വെച്ചതെന്നും ഇതെല്ലാം നല്ലതാണെന്ന് തോന്നുന്നുണ്ടോ എന്നും മോഹൻലാൽ അനുമോളോട് ചോദിക്കുകയുണ്ടായി എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും ഒരിഞ്ച് പിറകോട്ട് അനുമോൾ പോയില്ല. മോഹൻലാലും ബിഗ് ബോസും ആ വീട്ടിലുള്ള ആരും കാണാത്ത കാര്യം അനുമോൾ എങ്ങനെ കണ്ടെന്നായി അടുത്ത ചോദ്യം.
താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും, കള്ളം പറഞ്ഞിട്ടില്ലെന്നും, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്നും അനുമോൾ മോഹൻലാലിനോടും പറയുകയുണ്ടായി.
ബിഗ് ബോസ് വീട്ടിലെ എല്ലാവർക്കും തന്നെ ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള അവസരവും മോഹൻലാൽ നൽകിയിരുന്നു . പലരും പെട്ടന്ന് രക്ഷപ്പെടാൻ എല്ലാ കുറ്റവും സമ്മതിച്ചപ്പോൾ അനുമോൾ മാത്രമാണ് സ്ട്രോങ്ങ് ആയി നിന്നത്.
മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മോഹൻലാൽ വിറപ്പിച്ചിട്ടും വിറക്കാതെ നിന്ന ഒരേ ഒരാൾ നിലവിൽ അനു മാത്രമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]