മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് ഇന്ന് മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒരാളായി മാറി നിൽക്കുന്ന മമ്മൂട്ടി, സിനിമാസ്വാദകർക്ക് ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകർന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്.
ഇന്നും വ്യത്യസ്തതകൾക്ക് പുറകെ പോകുന്ന മമ്മൂട്ടിയുടെ എഴുപത്തി നാലാം പിറന്നാളാണിന്ന്. ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട
മമ്മൂക്ക തിരിച്ചുവന്ന പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളികൾ. ഈ അവസരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരുടെ മനം കവർന്നു മുന്നേറുന്ന മലയാള സിനിമയുടെ നിത്യഹരിത ഐക്കണായ മമ്മൂട്ടിയുടെ ആസ്തിയും പ്രതിഫലവും വരാനിക്കുന്ന പ്രോജക്ടറുകളെ കുറിച്ചുമൊരു തിരനോട്ടം.
മണികൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം 340 കോടിയാണ് മമ്മൂട്ടിയുടെ ആസ്തി. പ്രതിഫലം കൂടാതെ ബിസിനസുകൾ, പരസ്യങ്ങൾ തുടങ്ങി അദ്ദേഹം പങ്കാളിയായ നിരവധി മേഖലകളിൽ നിന്നും സമ്പാദ്യം വരുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനുകൾ, ഡിസ്ട്രിബ്യൂഷൻ ബാനറുകൾ എന്നിവയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിൻ്റെ ബിസിനസ്സ് സംരംഭങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഒരു സിനിമയ്ക്ക് മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 10 കോടിയാണെന്നാണ് റിപ്പോർട്ട്.
അതിഥി വേഷങ്ങളൊക്കെ ചെയ്യുമ്പോൾ പ്രതിഫലത്തിൽ ഏറ്റകുറച്ചിലുകൾ വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]