തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെ ആശങ്കയിലായി തട്ടിപ്പിനിരയായ വീട്ടമ്മമാർ. പ്രത്യേക അന്വേഷണസംഘം ഇക്കാലമത്രയും ഒരു നടപടികളും കാര്യക്ഷമമായി സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്.
കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കിൽ അനുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടതായി വാര്‍ത്ത വന്നത്.
അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈയിം ബ്രാഞ്ചിന്റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
കേരളത്തിൽ ഉടനീളം നടന്ന തട്ടിപ്പ് കേരളത്തെ ഞെട്ടിച്ച ഈ കേസില്‍ നടന്നത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാണ്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട
ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പായിരുന്നു നടന്നത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പര്സപര വൈരുദ്ധമുള്ള കണ്ടെത്തുലകള്‍ വരാനുള്ള സാധ്യതയുണ്ട്.
സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് നിയമവിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.
സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല.
ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവർക് നീതി നിഷേധിക്കുന്ന തീരുമാനമാണ് നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]