ന്യൂഡൽഹി∙ 2026 ജനുവരി 1 അടിസ്ഥാന യോഗ്യതാ തീയതിയായി കണക്കാക്കി രാജ്യവ്യാപകമായി
യുടെ തീവ്രപരിഷ്കരണം (എസ്ഐആർ) നടപ്പാക്കാൻ നീക്കം. മാതൃകയിൽ ഇന്ത്യ മുഴുവൻ എസ്ഐആർ നടപ്പാക്കാനാണ് നീക്കം.
സെപ്റ്റംബർ 10ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്തിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1,200 ആയി പരിമിതപ്പെടുത്തൽ, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ – ബൂത്ത് ലെവൽ ഓഫിസർമാർ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
ഇന്ത്യ മുഴുവൻ എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഹാർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാർ
നിർദേശിക്കുന്ന മാതൃകയിൽ അപേക്ഷകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വോട്ടർമാർ അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ടി വരുമെന്നാണ് സൂചന. രാജ്യമെമ്പാടും എസ്ഐആർ നടത്താനുള്ള തീരുമാനം 2025 ജൂൺ 24ലെ ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു.
ബിഎൽഒമാർ വഴിയായിരിക്കും വീടുകൾ സന്ദർശിച്ച് വോട്ടർമാർക്ക് അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുക.
ഇന്ത്യയൊട്ടാകെ ഈ പ്രക്രിയ നടപ്പിലാക്കും. തുടർന്ന് ഒരു വോട്ടർമാരുടെ ഒരു കരട് പട്ടിക കമ്മിഷൻ പ്രസിദ്ധീകരിക്കും.
പരാതികളും എതിർപ്പുകളും ഉണ്ടെങ്കിൽ 25 ദിവസത്തിനുള്ളിൽ ഇവ തീർപ്പാക്കാനാണ് നീക്കം. തുടർന്ന് 2026 ജനുവരിയിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]