ന്യൂഡൽഹി∙ ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി യുകെ സംഘം. യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ (സിപിഎസ്) പ്രതിനിധി സംഘമാണ് ഡൽഹിയിലെ
നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം രാജ്യം വിട്ടവരെ തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് തിഹാർ ജയിലിൽ യുകെ സംഘം നേരിട്ടെത്തിയത്.
വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ യുകെ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം. തടവുകാർക്ക് നൽകുന്ന പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും കാര്യങ്ങൾ നിരീക്ഷിച്ച സിപിഎസ് സംഘം സംതൃപ്തരാണെന്നാണ് സൂചന.
ആവശ്യമെങ്കിൽ, തിഹാർ ജയിൽ സമുച്ചയത്തിനുള്ളിൽ ‘ഉന്നതരായ’ കുറ്റവാളികളെ ഉൾക്കൊള്ളുന്നതിനായി ഒരു പ്രത്യേക ‘എൻക്ലേവ്’ സ്ഥാപിക്കാമെന്നും അധികൃതർ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിലവാരത്തിനു പുറമെ കൈമാറുന്ന കുറ്റവാളികൾക്ക് മറ്റു ഭീഷണികളില്ലെന്ന് ഉറപ്പാക്കാനും യുകെ സംഘം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈയിൽ നടന്ന ഉന്നതതല സന്ദർശനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിജയ് മല്യ,
എന്നിവർക്ക് പുറമെ സഞ്ജയ് ഭണ്ഡാരി, അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹജ്റ മേമൻ, മക്കളായ ആസിഖ് ഇഖ്ബാൽ മേമൻ, ജുനൈദ് ഇഖ്ബാൽ മേമൻ, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി ഖലിസ്ഥാൻ നേതാക്കൾ എന്നിവരെ കൈമാറാനും ഇന്ത്യ കാലങ്ങളായി യുകെയോട് ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക കുറ്റവാളികൾ, ഭീകരവാദികൾ തുടങ്ങിയവരെ കൈമാറാൻ ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികൾ സമർപ്പിച്ച 178 അപേക്ഷകളാണ് വിവിധ രാജ്യങ്ങളിലെ കോടതികളുടെ പരിഗണനയിലുള്ളത്.
ഇതിൽ 20 അപേക്ഷകളും യുകെ കോടതികളിൽ ആണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]