ഹരിപ്പാട് ∙ യുവാവിനെ രാത്രി വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് രക്തം വാർന്ന നിലയിൽ കാണപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവാണ് (48)
തിരുവോണ ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ രാജീവ് പിന്നീട് വരാന്തയിൽ കസേരയിൽ ഇരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു.
കുറച്ചുസമയം കഴിഞ്ഞ് ശബ്ദംകേട്ടു വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കമഴ്ന്നുകിടക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവിന്റെ സംസ്കാരം ഇന്നു 3ന്.
രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകൾ ഉണ്ടായിരുന്നു.
അതിൽ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കഴുത്തിലെ മുറിവു കൂടാതെ കൈകളിലെ വിരലുകൾക്കും മുറിവേറ്റിട്ടുണ്ട്. മറ്റു പാടുകൾ ശരീരത്തിൽ കണ്ടില്ലെന്നും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നുമാണു പ്രാഥമിക നിഗമനം എന്നു പൊലീസ് പറഞ്ഞു.
സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണം നടത്തുമെന്നു ഹരിപ്പാട് സിഐ മുഹമ്മദ് ഷാഫി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]