ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
അതേസമയം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,000 രൂപ ബോണസ് ലഭിക്കും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപയും ലഭിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചു. പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.
Story Highlights : Onam Bonus for Lottery Agents
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]