
സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നു വീണ് ലൈറ്റ് ബോയ്ക്ക് ദാണുണാന്ത്യം ; നടന് യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് ബംഗളുരു : മദനായകനഹള്ളിയിലെ സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നുവീണ് 24കാരനായ ലൈറ്റ് ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സിനിമ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭ്ട്ട് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മരിച്ച മോഹന്‍കുമാറിന്റെ സഹോദരന് ശിവരാജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. തുമക്കുരു സ്വദേശിയാണ് മരിച്ച മോഹന്‍കുമാര്‍.
പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ മനോഹര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]