
കോഴിക്കോട്: പേരാന്പ്രയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളിക്ക് സമീപം രണ്ടേ ആറിൽ ശ്രീധരനാണ് കൊല്ലപ്പെട്ടത്. മകൻ ശ്രീലേഷാണ് അച്ഛനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. ശ്രീധരന്റെ ഭാര്യ വിമല ബന്ധു വീട്ടിലായിരുന്നു. വീട്ടിൽ നിന്നും ഒരുമിച്ച് മദ്യപിച്ച അച്ഛനും മകനും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ ശ്രീലേഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു. മകന്റെ ചവിട്ടേറ്റ് ശ്രീധരന്റെ വാരിയെല്ലുകൾ പൊട്ടി. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ശ്രീധരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിന് ശേഷം മകൻ തന്നെ അമ്മയെ വിളിച്ച് അച്ഛൻ വീട്ടിൽ ബോധമില്ലാതെ കിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോൾ ആണ് മരണ വിവരം അറിയുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പ്രതി ശ്രീലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]