
തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ നടപടിയിലൂടെ കഴിയും. ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നു. ആവർത്തിച്ചുള്ള ഇടപെടലുകൾ സഫലമായതിൽ സന്തോഷമുണ്ട്.
തിരുവനന്തപുരം എംപിയെന്ന നിലയിൽ ഞാൻ ഇത്തരമൊരു പുനർനാമകരണ നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നാമകരണത്തിലേക്ക് നയിച്ചതെന്ന് റെയിൽവെയുടെ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കേരള ഗതാഗത സെക്രട്ടറിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചതിന് പ്രത്യേകം നന്ദിയെന്നും ശശി തരൂര്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]