
കൊച്ചി: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് ഇന്ന് തുടക്കം. ഫോര്‍സ കൊച്ചി എഫ് സി ആദ്യ മത്സരത്തില്‍ മലപ്പുറം എഫ് സിയെ നേരിടും. ജാക്വലിന് ഫെര്‍ണാണ്ടസ് അടക്കമുളള താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ആദ്യ സീസണിന് തുടക്കമാവുക. കലൂര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
കേരള ഫുട്ബോളിനിത് ആഘോഷകാലമാണിത്. പുത്തന്‍ പ്രതീക്ഷയുടേയും. കരുത്തില്‍ ഒപ്പത്തിനൊപ്പം പോന്ന ആറു ടീമുകള്‍, എല്ലാ ടീമിനും വിദേശ പരിശീലകര്‍, പന്തു തട്ടാന്‍ ബ്രസീലില്‍ നിന്നും സ്പെയിനില്‍ നിന്നുമെല്ലാമെത്തുന്ന താരനിര, ഒപ്പം ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്മാര്. ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ് സിക്ക് രണ്ടാം കിരീടം സമ്മാനിച്ച ഇംഗ്ലീഷ് കോച്ച് ജോണ്‍ ഗ്രിഗറിയാണ് മലപ്പുറത്തിന് തന്ത്രമോതുന്നത്.
ഇന്ത്യയുടെ മുന്ഡിഫന്ഡര് അനസ് എടത്തൊടികയാണ് മലപ്പുറത്തിന്റെ നായകന്. പോര്‍ച്ചുഗലില്‍ നിന്നുളള മാരിയോ ലമോസാണ് ഫോര്‍സ കൊച്ചി പരിശീലകന്, ജോ പോള്‍ അഞ്ചേരി സഹ പരിശീലകനായുണ്ട്. ഇന്ത്യയുടെ മുന്ഗോള്കീപ്പര് സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റന്‍.
പ്രഥമ സീസണിന് വര്‍ണാഭമായ തുടക്കം കുറിക്കാന്‍ സംഘാടകരിറക്കുന്നത് താരനിര. ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസും, ഡ്രമ്മര്‍ ശിവമണിയുമെല്ലാം ഉദ്ഘാടനത്തിന് മിഴിവേകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net