
തൃശ്ശൂർ: തൃശ്ശൂരിൽ 2.5 കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. തൃശൂർ പൊങ്ങണങ്ങാട് സ്വദേശി അനീഷ്, പീച്ചി സ്വദേശി വിഷ്ണു, തളിക്കുളം സ്വദേശി അമൽ എന്നിവരാണ് വാടാനപ്പിള്ളി എക്സൈസിന്റെ പിടിയിലായത്. ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന കഞ്ചാവാണ് ജില്ലയിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറയുന്നു.
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. വിപണിയിൽ വലിയ വിലയുള്ള ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന കഞ്ചാവാണ് സംഘം കടത്തിക്കൊണ്ടുവന്നത്. കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്നാണ് പിടികൂടിയെന്നാണ് വിവരം. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി ജി സുനിൽകുമാറും സംഘവും പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് കഞ്ചാവുമായുള്ള സംഘമെത്തിയത്. എക്സൈസിനെ കണ്ട് ഭയന്ന സംഘം നിർത്താതെ പോയപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]