

ഒന്നാം തിയതി ഡ്രൈ ഡേ തുടരും ; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി ; മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദ സഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി.
വിനോദ സഞ്ചാരമേഖലകളിൽ നടക്കുന്ന യോഗങ്ങൾ വിവാഹങ്ങൾ പ്രദർശനങ്ങൾ തുടങ്ങിയവയിൽ മദ്യം വിളമ്പാനാണ് അനുമതി നൽകിയത്.
ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]