
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഗുസ്തി താരം ബജ്റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായും തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ ഉള്‍പ്പെടെ പേരാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. (Congress Releases First List Of Candidates Haryana vinesh phogat’s name in the list)
ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ ലാഡ്വ മണ്ഡലത്തില്‍ മേവാ സിങിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഹരിയാനയിലെ കോണ്‍ഗ്രസ് സ്റ്റേറ്റ് യൂണിറ്റ് ചീഫ് ഉദ്ധയ് ഭാന്‍ ഹൂഡല് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
Read Also:
ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന പിസിസി അധ്യക്ഷന്‍ പവന് ഖേര, ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്. അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം.
Story Highlights : Congress Releases First List Of Candidates Haryana vinesh phogat’s name in the list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]