
കൽപറ്റ: വയനാട് തലപ്പുഴയിൽ വ്യാപക മരംമുറി. സോളാർ ഫെൻസിംഗ് സ്ഥാപിക്കാനെന്ന പേരിലാണ് മരങ്ങൾ വെട്ടിമാറ്റിയിരിക്കുന്നത്. 73 മരങ്ങളാണ് ഡിഎഫ്ഒയുടെ അനുമതിയില്ലാതെ മുറിച്ചു മാറ്റിയിരിക്കുന്നതെന്നാണ് കണ്ടെത്തൽ. കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയോ എന്നും സംശയമുയരുന്നുണ്ട്. അതേസമയം വെട്ടിയ മരങ്ങൾ വിറകായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. ആഞ്ഞിലി, പ്ലാവ്, കരിവെട്ടി, തുടങ്ങിയ നിരവധി മരങ്ങളാണ് വെട്ടിയിരിക്കുന്നത്.
അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥർ മരം മുറിച്ചതെന്ന് ഡിഎഫ്ഒ മാർട്ടിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റേഞ്ച് ഓഫീസറോട് റിപ്പോർട്ട് തേടിയെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. വനത്തിൽ നിന്നും മരം മുറിക്കാൻ അനുമതി ആവശ്യമാന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ മരം മുറിച്ചെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മരങ്ങൾ മുറിച്ച് ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടി വനംവകുപ്പ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. വനംവകുപ്പിന്റെ ലക്ഷ്യം തന്നെ മരങ്ങൾ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]