
ജവാൻ പ്രദര്‍ശനത്തിനെത്തിയതിന്റെ ആവേശമാണ് രാജ്യത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍. വളരെ പ്രതീക്ഷയോടെ എത്തിയ ഒരു ചിത്രവുമായിരുന്നു ജവാൻ.
മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നതും. ഇപ്പോഴിതാ വിജയ്യുടെ ലിയോയുടെ ബുക്കിംഗ് വാര്‍ത്തയാണ് ആരാധകരുടെ ചര്‍ച്ചയില്‍ ഇടംപിടിക്കുന്നത്.
ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.
വിജയ്ക്ക് നിരവധി ആരാധകരാണ് യുകെയിലുള്ളതും. അഹിംസ എന്റര്ടെയ്ൻമെന്റാണ് യുകെ ബുക്കിംഗ് തുടങ്ങി എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
The moment is here! #LEO tickets are officially up for grabs at @cineworld.
Be the first in the world and book your tickets NOW 👉 https://t.co/KYkytsIx6l Don’t miss out on the best seats — grab yours before they go! Let’s create magic together with #AhimsaEntertainment ✨🔥🧊 pic.twitter.com/OHwMyEdUQe — Ahimsa Entertainment (@ahimsafilms) September 7, 2023 ഹിറ്റ്മേക്കര് അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനില്‍ വിജയ് നായകനായെങ്കില്‍ മികച്ചതായേനെ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തമിഴ് പശ്ചാത്തലത്തിലുള്ള മാസ് ആക്ഷൻ ചിത്രം ഷാരൂഖിന് യോജിക്കുന്നില്ല എന്നും വിജയ് നായകനായാല്‍ മികച്ചതാകുമായിരുന്നു എന്നുമായിരുന്നു ജവാൻ കണ്ട ചില പ്രേക്ഷകരുടെ അഭിപ്രായം.
ജവാൻ ഹിറ്റാകുമോ എന്ന് പറയാറായിട്ടില്ല. തമിഴ് പ്രേക്ഷകര്‍ക്ക് ലിയോയിലാണ് പ്രതീക്ഷ.
വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോ ഹിറ്റാകും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ലോകേഷ് കനകരാജാണ് വിജയ്യുടെ ലിയോയുടെ സംവിധാനം ചെയ്യുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷയാണ്.
ദളപതി വിജയ്യുടെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നടൻ ബാബു ആന്റണി വെളിപ്പെടുത്തിയായി നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’.
സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്.
യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നുന്നു നടൻ ബാബു ആന്റണി.
Read More: പഠാനെ മറികടക്കുമോ അറ്റ്ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]