കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ആലുവയിലെ ബാറിനു സമീപത്തുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റില്‍(36) ആണ് പിടിയിലായത്.
2017ല്‍ വയോധികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയി നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയാണ്.
ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.