

കറക്കം മുഴുവൻ രാത്രിയില്‍; മൊബൈല്‍ ഫോണ്‍ മോഷണം പതിവ്; മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പ്രതി; എട്ട് വയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റില്‍ കൊടുംക്രിമിനല്ലെന്ന് പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ക്രിസ്റ്റില്‍രാജ് കൊടുംക്രിമിനലെന്ന് പൊലീസ്.
പാറശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റില്‍ 2017ല്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. ഒട്ടേറെ മോഷണക്കെസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പകല്‍ മുഴുവൻ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിയിലാണ് പുറത്തിറങ്ങാറുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു.
പതിനെട്ടാമത്തെ വയസില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് ക്രിസ്റ്റില്‍ രാജ് മോഷണം തുടങ്ങിയത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതാണ് പതിവ് രീതി. ഇയാളുടെ വീട്ടില്‍ മോഷ്ടിച്ചതെന്ന് കരുതുന്ന നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]