ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം ലോകസഭയിലേക്കും രാജ്യസഭയിലേക്കുമുള്ള നാമനിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള മറ്റ് നിയമനങ്ങള്‍ സ്വീകരിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം ഉയര്‍ത്തിപിടിക്കുന്നതിന് ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബോംബെ ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗളും സുധാന്‍ശു ദുലിയയും ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം തുടങ്ങിയവയൊന്നും കോടതിക്ക് ഇടപെടാവുന്ന വിഷയങ്ങള്‍ അല്ലെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഏതെങ്കിലും പദവി സ്വീകരിക്കണോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ജഡ്ജി തീരുമാനം എടുക്കേണ്ട കാര്യമാണ്. അതല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം കൊണ്ടുവരികയാണ് വേണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി.