

വീണ്ടും ആലുവ; പ്രതി നാട്ടുകാരന്; ഇരയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടൻ; കുട്ടിയെ കണ്ടെത്തിയത് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍; പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ; രക്തം വാര്‍ന്ന നിലയില്‍ പാടത്ത് നിന്ന് കണ്ടെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ ഞെട്ടിച്ച് വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ആലുവ ചാത്തന്‍പുറത്ത് ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരനെന്ന് പൊലീസ്. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇരയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഇതിനെ കഴിയില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു. കുറ്റകൃത്യം തടയാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുവെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
നാട്ടുകാരുടെ ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. പുലര്‍ച്ചെ രണ്ട് മണിയോടെ കരച്ചില് കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച് നഗ്നയായ നിലയിലായിരുന്നു കുട്ടി. പീഡനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രിയില്‍ കുട്ടിയുടെ കരച്ചില് കേട്ട് എണീറ്റ നാട്ടുകാരൻ പിന്നാലെ കൂടുകയായിരുന്നു. അയല്‍വാസികളെ എല്ലാം അറിയിച്ചായിരുന്നു അന്വേഷണം. ഇതോടെ തട്ടിക്കൊണ്ടു പോയ ആളിന് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുട്ടിയുടെ കരച്ചില് കേട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു വലിയ ദുരന്തം കൂടി ആലുവയില്‍ സംഭവിക്കുമായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ ജീവന് ആപത്തു വരാത്തത് ഈ കരുതലാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ആളുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. 10 വര്‍ഷമായി ആലുവയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു കുടുംബം.
ആലുവയില്‍ ജൂലൈ 28ന് ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.
ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയില്‍ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. പീഡിപ്പിച്ച ആളിനേയും കുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]