ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ കണ്ണിനു കുളിർമ്മയായി യഹിയയുടെ കൃഷ്ണ വേഷം; അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്ന യഹിയയുടെ ആഗ്രഹം നിറവേറ്റി വല്യുമ്മ
കോഴിക്കോട്: കൃഷ്ണനാവണമെന്ന ഏഴ് വയസ്സുകാരൻ യഹിയയുടെ ആഗ്രഹം നിറവേറ്റി വല്യുമ്മ ഫരീദ. കോഴിക്കോട് നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ എല്ലാവരുടെയും കണ്ണിനു കുളിർമ്മയായത് ഈ കാഴ്ചയായിരുന്നു. നെറുകിൽ മയിൽപ്പീലി ചൂടി മഞ്ഞച്ചേലയും ചുറ്റി കൃഷ്ണ വേഷമണിഞ്ഞ് അവൻ എത്തി.
ഉമ്മുമ്മ്ക്കൊപ്പം വീൽ ചെയറിലാണ് യഹിയ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാൽ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.
തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോൾ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടർന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group