അങ്കമാലി : നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം മുതല്‍ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പ്രത്യേകം എര്‍പ്പെടുത്തി സംവിധാനത്തില്‍ “കാൽ ലക്ഷം രക്തദാനം” എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാർ തുടങ്ങിയവര്‍ രക്തദാനം നടത്തി. മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു റോജി പറഞ്ഞു.മുൻ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.
മമ്മൂട്ടിക്കൊപ്പം 3 ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അജയ് വാസുദേവ്. ഇവർ ഒന്നിച്ച ഷൈലോക് സിനിമ ഇൻടസ്ട്രി ഹിറ്റുമായിരുന്നു. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്നു അജയ് വാസുദേവ് പറഞ്ഞു. കൊല്ലത്തെ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന രാജ്കുമാറിനു ഈ വർഷത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചിരുന്നു. “മമ്മൂട്ടി ഫാൻ ” ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് തനിക്ക് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്കുമാർ പറഞ്ഞു
പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാർ ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്.
ഉദയനിധിയുടെ സനാതന പ്രസ്താവന വിവാദം: ജവാന് സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനം.!
Last Updated Sep 6, 2023, 9:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]