ഇൻക്രിമെന്റ് കിട്ടിയില്ലേലും കുഴമില്ല, പ്രഥമാധ്യാപകരാകാൻ ഞങ്ങളില്ല ;സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും ഏറ്റെടുക്കാൻ മടിച്ച് എല്‍പി, യുപി സ്കൂളുകളിലെ അദ്ധ്യാപകര്‍
തിരുവനന്തപുരം: അമിത സാമ്പത്തിക ബാധ്യതയും ഒട്ടേറെ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതിനാൽ എല്‍പി, യുപി സ്കൂളുകളിലെ പ്രഥമാധ്യാപകരാകാൻ അദ്ധ്യാപകര്‍ക്ക് മടി. സ്കൂളിലെ ഉച്ച ഉക്ഷണം മുതല്‍ ഓണത്തിനുള്ള അരിവിതരണം വരെയുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിനാലാണ് അദ്ധ്യാപകര്‍ പ്രഥമാധ്യാപകരാവാൻ മടിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ മാത്രം മൂന്ന് വര്‍ഷത്തിനകം അഞ്ഞൂറിലേറെ പേരാണ് ഈ തസ്തിക വേണ്ടെന്നുവച്ചത്. എയ്ഡഡ് മേഖലയിലും ഈ എണ്ണം വര്‍ധിക്കുന്നുണ്ട്.
എണ്ണമറ്റ ഉത്തരവാദിത്തമുള്ള പോസ്റ്റാണ് പ്രഥമാധ്യാപകന്റേത്. പണം കണ്ടെത്തണം. സര്‍ക്കാര്‍ കാര്യം മുറപോലെ പൈസ കിട്ടും വരെ സ്കൂളിന്റെ ചെലവ് നടത്തിക്കൊണ്ടു പോകണം. ഈ കഷ്ടപ്പാടുകളും സാമ്പത്തിക ഉത്തരവാദിത്തവുമാണ് പലരേയും പ്രഥമാധ്യാപകരാവുന്നതില് നിന്നും പിന്തിരിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഥമാധ്യാപകരായാല് ലഭിക്കുന്ന രണ്ടു മുതല്‍ നാലു വരെ ഇൻക്രിമെന്റ് വേണ്ടെന്നു വച്ചാണ് ഇവര്‍ അദ്ധ്യാപകരായി തുടരുന്നത്. എണ്ണമറ്റ ഉത്തരവാദിത്തങ്ങളും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോള്‍ ഇൻക്രിമെന്റിലെ നഷ്ടം സാരമല്ലെന്നാണ് ഇവരുടെ നിലപാട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ ലക്ഷക്കണക്കിനു രൂപയുടെ ബാധ്യതയാണ് പല സ്കൂളുകളിലും പ്രധാനാധ്യാപകര്‍ നേരിടുന്നത്. ഇത്തരം അനുഭവമാണ് ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്.
ഉച്ചഭക്ഷണത്തിനു സര്‍ക്കാര്‍ അനുവദിക്കുന്ന ആറു മുതല്‍ എട്ട് രൂപ വരെയുള്ള തുക പര്യാപ്തമല്ലാത്തതിനാല്‍ പിരിവ് എടുക്കേണ്ടിവരും. പ്രഥമാധ്യാപകര്‍ എല്ലാ ജോലികള്‍ക്കും പുറമേ ആഴ്ചയില്‍ 35 പീരിയഡ് ക്ലാസ് എടുക്കണം. സംസ്ഥാനത്ത് 7400 എല്‍പി, യുപി സ്കുളുകളാണുള്ളത്. ഇതില്‍ 2800 എണ്ണം സര്‍ക്കാര്‍ മേഖലയിലും ബാക്കി എയ്ഡഡ് വിഭാഗത്തിലുമാണ്.
സ്കൂള്‍ നടത്തിപ്പിനുള്ള ഇതര ചെലവുകളും കയ്യില്‍ നിന്നു നല്‍കേണ്ടി വരും. കലോല്‍സവ നടത്തിപ്പു വരെയുള്ള കാര്യങ്ങളിലും കയ്യില്‍ നിന്നു പണം ചെലവാകും. ഓണത്തിന് എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കിലോ അരി മാവേലി സ്റ്റോറില്‍ നിന്ന് സ്കൂളില്‍ എത്തുമ്പോള്‍ ചാക്ക് ഒന്നിന് 50 രൂപ വീതം തൊഴിലാളികള്‍ വാങ്ങും. ഉച്ചഭക്ഷണത്തിനുള്ള അരിയും മാവേലി സ്റ്റോറില്‍ നിന്നു കൊണ്ടുവരണം. ഇതിന്റെ കൈകാര്യച്ചെലവെല്ലാം പ്രധാനാധ്യാപകരുടെ തലയിലാണ്.
ട്രഷറിയും വിദ്യാഭ്യാസ ഉപജില്ല ഓഫിസും സ്കൂളില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയെങ്കില്‍ പ്രഥമാധ്യാപര്ക്ക് ആയിരം രൂപ നല്‍കണമെന്ന വ്യവസ്ഥ വര്‍ഷങ്ങളായി പാലിക്കാറില്ല. കണക്കെല്ലാം കൃത്യമായി ഹാജരാക്കിയില്ലെങ്കില്‍ മരണാനന്തരവിരമിക്കല് ആനുകൂല്യമായി ലഭിക്കേണ്ട തുക തടഞ്ഞു വയ്ക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]