മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും സഞ്ജു സാംസണെ ഒഴിവാക്കിയതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പരിക്ക് മാറി എത്തുന്ന രാഹുലിനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഏകദിനങ്ങളില്‍ ഇതുവരെ മികവ് കാട്ടാത്ത സൂര്യകുമാര്‍ യാദവിനും സെലക്ടര്‍മാര്‍ 15 അംഗ ടീമില്‍ ഇടം നല്‍കിയിരുന്നു.
മിന്നും ഫോമിലുള്ള ഇഷാന് കിഷനാണോ പരിക്ക് മാറി തിരിച്ചെത്തുന്ന കെ എല്‍ രാഹുലാണ് പ്ലേയിംഗ് ഇലവനില്‍ കളിക്കുകയെന്ന ചോദ്യത്തിന് രാഹുല്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരമാണെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ മറുപടി. ഇതിനിടെ കെ എല്‍ രാഹുലിനെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യയുടെ ലോകകപ്പ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാര്‍.
ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ കെ എല്‍ രാഹുലിന് പകരം ഇഷാന് കിഷനാണ് സഞ്ജയ് ബംഗാര്‍ ഇടം നല്‍കിയത്. രാഹുലിന് പുറമെ പേസര്‍ മുഹമ്മദ് ഷമിക്കും ബംഗാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല.
ലോകകപ്പ് ടീമില്‍ സഞ്ജുവിന് പകരം എന്തുകൊണ്ട് ഇഷാന് കിഷനെ തെരഞ്ഞെടുത്തു; കാരണം വ്യക്തമാക്കി അശ്വിന്
ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ രണ്ട് പേസര്‍മാരുടെ ആവശ്യമെ പ്ലേയിംഗ് ഇലവനിലൂള്ളൂവെന്ന് ബംഗാര്‍ പറഞ്ഞു. മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക്കിന് ചെയ്യാവുന്നതേയുള്ളു. രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറിലും ഇറങ്ങുന്ന ബാറ്റിംഗ് ഓര്‍ഡറില്‍ ഇഷാന് കിഷന് ആണ് അഞ്ചാം നമ്പറിലെത്തുന്നത്. ശ്രേയസ് അയ്യര്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരെയാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഓസ്ട്രേലിയക്കെതിരെ ബംഗാര്‍ അണി നിരത്തുന്നത്. ബൗളിംഗ് നിരയില്‍ അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് ബംഗാര്‍ ഇടം നല്‍കിയത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് സഞ്ജയ് ബംഗാര്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 6, 2023, 9:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]