
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ റേഷൻകട വ്യാപാരികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 11ന് റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുന്നു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് 30000 രൂപയും സെയിൽസ്മാന് 15000 രൂപയും സർക്കാർ വേതനം നൽകുക, കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകുക, ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുക, മണ്ണെണ്ണക്ക് വാതിൽപ്പടി വിതരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് താലൂക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കളരിയ്ക്കൽ എസ്. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം.വേണുഗോപാൽ, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]