പ്രമുഖ, പൊതുമേഖലാ ബാങ്കായ എസ്ബിഐ, സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 7.75 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് 7.60 ശതമാനം വരെയും, എസ്ബിഐ പ്രതിവർഷം 7.50 ശതമാനം വരെയും എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക് എന്നീ വായ്പാദാതാക്കൾ 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ എത്രയെന്നറിയാം.
എച്ച്ഡിഎഫ്സി ബാങ്ക്
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡികൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശനിരക്കാണ് നൽകുന്നത്. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്നനിരക്കായ 7.75 ശതമാനം പലിശ നൽകുന്നത്. വിവിധ കാലയളവിലെ പലിശനിരക്കുകൾ ഇപ്രകാരമാണ്
9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനവുമാണ് പലിശനിരക്ക്
1 വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.60 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.10 ശതമാന വുമാണ് പലിശ
15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്: പൊതുജനങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാന വുമാണ് പലിശ
18 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 7 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവുമാണ് പലിശ
21 മാസം മുതൽ 2 വർഷം വരെ, പൊതുജനങ്ങൾക്ക് – 7.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനവും ലഭ്യമാക്കുന്നു.
2 വർഷം മുതൽ 2 വർഷവും 11 മാസം വരെയുള്ള എഫ്ഡികളിൽ, പൊതു ജനങ്ങൾക്ക് 7 ശതമാനംവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവുമാണ് നിരക്ക്
2 വർഷവും 11 മാസം മുതൽ 35 മാസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക്
2 വർഷവും 11 മാസവും മുതൽ 4 വർഷവും 7 മാസവും വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും നൽകുന്നു
5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും ലഭ്യമാക്കുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഏഴ് ദിവസം മുതൽ 10 വർഷം വരെ നിക്ഷേപകാലാവധിയുള്ള എഫ്ഡികൾക്ക് എസ്ബിഐ 3 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശനിരക്ക് ലഭ്യമാക്കുന്നു.
വിവിധ കാലയളവിലെ പലിശനിരക്കുകൾ
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും പലിശ ലഭിക്കും.
1 വർഷം മുതൽ 2 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.80 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനവും പലിശ ലഭിക്കും.
2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും
3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും പലിശ ലഭിക്കും
5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും ആണ് പലിശനിരക്ക്
ഐസിഐസിഐ ബാങ്ക് പലിശനിരക്കുകൾ
185 ദിവസം മുതൽ 210 ദിവസം വരെ കാലയളവിലെ എഫ്ഡികൾക്ക്, പൊതുജനങ്ങൾക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും പലിശ ലഭിക്കും
211 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 5.75 ശതമാനംവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും പലിശ ലഭിക്കും
271 ദിവസം മുതൽ 289 ദിവസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 6.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനവും പലിശ നൽകുന്നു
290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനവും നൽകുന്നു
1 വർഷം മുതൽ 389 ദിവസം വരെ കാലാവധിയിലെ എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.70 ശതമാനം, മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക്
390 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് പൊതുജനങ്ങൾക്ക് 6.70 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനവും പലിശ ലഭ്യമാക്കുന്നു
15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശനിരക്കാണ് ലഭ്യമാക്കുന്നത്
18 മാസം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക്
2 വർഷം മുതൽ 3 വർഷം വരെ കാലാവധിയിലെ സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.00 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവുമാണ് ബാങ്ക് നൽകുന്ന പലിശനിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]