
കൊച്ചി: പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ഗൗരി കൃഷ്ണൻ. അനിയത്തി എന്ന സീരിയലിലൂടെ ആയിരുന്നു ഗൗരിയുടെ തുടക്കം. വളരെ കുറച്ചു പരമ്പരകളുടെ ഭാഗമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് താരം.
വീണ്ടും സ്കൂളിലേക്ക് പോകാനുള്ള താരത്തിൻറെ ഒരുക്കങ്ങളും അതിൻറെ വ്ളോഗുമാണ് ഇപ്പോൾ വൈറലാകുന്നത്. ‘വീണ്ടും സ്കൂളിലേക്ക് എന്ന് പറയുമ്പോൾ പഠിക്കാനാണോ പഠിപ്പിക്കാനാണോ എന്നൊക്കെ എല്ലാവർക്കും സംശയം കാണും. സത്യത്തിൽ ഞാൻ എൻറെ അഞ്ചാം വയസ്സു മുതൽ പതിനാറാം വയസ്സ് വരെ ചെലവഴിച്ച സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനാണ് പോകുന്നത്’- ഗൌരി പറഞ്ഞു. സ്കൂളിലേക്ക് പോകുന്നതിൻറെ വലിയൊരു ആകാംഷയിലായിരുന്നു താരം.
കാരണം ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ താൻ കൂടുതൽ ഇമോഷണൽ ആകാറുണ്ടെന്നും, സ്റ്റേജിലൊക്കെ കയറി സംസാരിക്കുമ്പോൾ വാക്കുകൾ ഇടറാറുണ്ടെനന്നും താരം പറയുന്നുണ്ട്. എന്നാൽ വളരെ തന്മയത്തത്തോടെയാണ് ഗൌരി എല്ലാം കൈകാര്യം ചെയ്തത്. സ്റ്റേജിൽ നിന്ന് അടിപൊളി പാട്ടും പാടിയ ശേഷമായിരുന്നു താരത്തിൻറെ മടക്കം.
കഴിഞ്ഞ വർഷമാണ് ഗൗരി വിവാഹിതയായത്. സീരിയൽ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയുടെ ഭർത്താവ്. സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം സീരിയലിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ഗൗരി. പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും മറ്റുമാണ് താരം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് താരം. പുതിയ വിശേഷങ്ങളെല്ലാം പങ്കുവച്ച് ഗൗരി എത്താറുണ്ട്. ഇതിനു പുറമെ തന്റെ പാചക പരീക്ഷണങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.
ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് പാർവതി അയ്യപ്പദാസ്
പ്രിയങ്ക ചോപ്രയുടെ കുടുംബത്തില്‍ ഒരു വിവാഹ മോചന സാധ്യത; വാര്‍ത്തകള്‍ പരക്കുന്നു.!
Last Updated Sep 6, 2023, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]