ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും തമ്മില് പ്രേമത്തിലാണ് എന്ന തരത്തില് അഭ്യൂഹങ്ങള് പരക്കാന് തുടങ്ങിയിട്ട് വര്ഷങ്ങളായി. എന്നാല് ഇതിലെ യാഥാര്ത്ഥ്യം എന്താണെന്ന് ഇരു താരങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇരുവരും ഒന്നിച്ച് അവധിക്കാലം ചിലവഴിച്ചതടക്കം ഗോസിപ്പുകള്ക്ക് കുറവൊന്നും ഇല്ല.
ഇപ്പോഴിതാ അടുത്ത സുഹൃത്ത് സായിയുടെ വിവാഹത്തില് പങ്കെടുത്ത വിശേഷം പങ്കുവയ്ക്കാന് ഇന്സ്റ്റഗ്രാമില് രശ്മിക ഇട്ട പോസ്റ്റാണ് ഇപ്പോള് ചര്ച്ചയാകുന്നത്. മൂന്ന് ഫോട്ടോകളാണ് സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റില് ഇട്ടിരുന്നത്. മഞ്ഞ സാരിയില് വിവാഹത്തിന് എത്തിയ രശ്മിക വധു വരന്മാര്ക്കൊപ്പം നില്ക്കുന്നതാണ് ആദ്യത്തെ ഫോട്ടോ. അതിന് ശേഷം കല്ല്യാണത്തിന് പോയ വസ്ത്രം ധരിച്ച് ഒരു ടെറസില് നിന്ന് എടുത്ത രണ്ട് ഫോട്ടോകളും.
ഫോട്ടോ വൈറലായതോടെ രശ്മികയുടെ സാരി ലുക്കിനെക്കാള് ആളുകളുടെ ശ്രദ്ധ പോയത് ഫോട്ടോയെടുത്ത ടെറസിലേക്കായിരുന്നു. രശ്മിക ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെറസ് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീടിന്റെ ടെറസാണെന്നാണ് ആരാധകര് കണ്ടെത്തിയത്. കാരണം മുന്പ് ഇതേ ഇടത്തില് നിന്നും വിജയ് ദേവരകൊണ്ട എടുത്ത ചിത്രങ്ങള് ഇതിനൊപ്പം ചേര്ത്ത് സൈബര് ഇടങ്ങില് പ്രചരിക്കുകയും ചെയ്തു.
ഇതോടെ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന ബന്ധത്തില് പുതിയ വഴിത്തിരിവായി എന്നാണ് സോഷ്യല് മീഡിയ സംസാരം. വിജയ് ദേവരകൊണ്ട രശ്മിക ബന്ധത്തിന് ഇതില്പ്പരം തെളിവ് വേറെ എന്ത് വേണം? എന്നാണ് രശ്മികയുടെ ഇന്സ്റ്റഗ്രാം പോസ്റ്റിന് അടിയില് വന്ന ഒരു കമന്റ്. ഇരുവരും പ്രണയത്തിലാണെന്നും വിജയ്ക്കൊപ്പം ഹൈദരാബാദിൽ രശ്മിക ലിവിങ് റിലേഷൻഷിപ്പിലാണെന്നാണ് മറ്റൊരു ഗോസിപ്പ് വരുന്നത്.
ഇരുവരും തമ്മിലുള്ള വിവാഹം ഉടന് ഉണ്ടാകുമോ എന്ന സംശയവും ഒരു ആരാധകന് പങ്കുവയ്ക്കുന്നുണ്ട്. അതേ സമയം പുതിയ സിനിന ഖുഷിയുടെ പ്രമോഷനിടെ തന്റെ വിവാഹത്തെക്കുറിച്ച് വളരെ പൊസറ്റീവായി വിജയ് സംസാരിച്ചതും ആരാധകര് ചര്ച്ചയാക്കുന്നുണ്ട്. പതിവു പോലെ ഗോസിപ്പുകളെ അതിന്റെ വഴിക്ക് വിട്ട് ഇതില് പ്രതികരണമൊന്നും വിജയ് ദേവരകൊണ്ടയോ രശ്മികയോ നടത്തിയിട്ടില്ല.
വീടിന്റെ ആധാരം അടക്കം മോഷണം പോയി; പൊലീസില് പരാതിയുമായി നടി നിരോഷ
ഉദയനിധിയുടെ സനാതന പ്രസ്താവന വിവാദം: ജവാന് സിനിമ ബഹിഷ്കരിക്കാന് ആഹ്വാനം.!
Last Updated Sep 6, 2023, 8:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]