
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടുക്കി – മൂന്നാറിലെ സി പി എം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വെല്ലുവിളിച്ച് സി പി എം ജില്ലാ സെക്രട്ടറി. ഈ വിഷയത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ലംഘിച്ചത്. സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വര്‍ഗീസ് പറഞ്ഞു. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടില്‍ പട്ടിണികിടക്കുമ്പോഴും പൈസ നല്കി സഖാക്കള്‍ നിര്‍മ്മിച്ച ഓഫീസുകളാണിത്. ഇതിനെതിരെ നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് നേരിടുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.