പഞ്ചനക്ഷത്ര ഹോട്ടലിൽ മകളുടെ വിവാഹം; ബിൽ തീർക്കാനെത്തിയ ദമ്പതികൾ ആ ഹോട്ടലിൽ തന്നെ മുറിയെടുത്ത് തൂങ്ങിമരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശികളാണ്.
ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണു മുറിയെടുത്തതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, വിവാഹം നടത്തിയതിന്റെ ബിൽ തുക അടച്ചു തീർത്തിരുന്നതായാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ–1056, 0471–2252056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]