
സോഷ്യൽ മീഡിയ സജീവമായി മാറിയതോടെ ലൈക്കിനും ഷെയറിനും ഒക്കെ വേണ്ടി എവിടെ നിന്നും എങ്ങനെയും വീഡിയോ ചിത്രീകരിക്കുന്ന ആളുകളുണ്ട് എന്നതാണ് അവസ്ഥ. അതിൽത്തന്നെ റോഡിലുള്ള അഭ്യാസപ്രകടനങ്ങളുടെ വീഡിയോകൾ ഒരുപാട് സോഷ്യൽ മീഡിയയിൽ കാണാം.
അതുപോലെ, ഓടുന്ന ഥാർ എസ്യുവിക്ക് മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വൻ വിമർശനം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രൂക്ഷ വിമർശനം ഉയർന്നത്.
പിന്നാലെ ഗുരുഗ്രാം പൊലീസും സംഭവത്തിൽ ഇടപെട്ടു. ഇഫ്കോ ചൗക്കിന് സമീപമുള്ള ഒരു ഫ്ലൈഓവറിൽ നിന്നാണ് പ്രസ്തുത വീഡിയോ പകർത്തിയിരിക്കുന്നത്.
വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലേക്ക് കാലുകളിട്ടാണ് യുവതി ഇരിക്കുന്നത്. പിന്നാലെ വന്ന വാഹനത്തിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതോടെ ആളുകളുടെ പ്രതിഷേധം ഉയരുകയായിരുന്നു.
വാഹനത്തിലിരുന്ന് പോവുകയായിരുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും നടപടികൾ പിന്നാലെയുണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്. വീഡിയോ വൈറലായതോടെ ഓൺലൈനിൽ ശ്രദ്ധ കിട്ടാൻ വേണ്ടി റോഡിൽ നടത്തുന്ന അപകടകരമായ ഇത്തരം പ്രകടനങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് പലരും പങ്കുവച്ചത്.
View this post on Instagram A post shared by ज़िन्दगी गुलज़ार है ! (@zindagi.gulzar.h) ഗുരുഗ്രാം പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് കുമാർ എൻഡിടിവിയോട് പറഞ്ഞത്, സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഈ വീഡിയോ ഗുരുഗ്രാം പോലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട് എന്നാണ്.
വീഡിയോയിൽ യുവതി ഒരു ഥാർ എസ്യുവിയുടെ മുകളിൽ ഇരുന്നുകൊണ്ട് സഞ്ചരിക്കുന്നത് കാണാം. ഗുരുഗ്രാം പോലീസ് നിലവിൽ ഈ വിഷയം അന്വേഷിച്ചു വരികയാണ്.
ഈ വീഡിയോ ഇഫ്കോ ഫ്ലൈഓവറിന് സമീപത്തുനിന്ന് എടുത്തതാണെന്നും പറയപ്പെടുന്നു. പോലീസ് ഈ സംഭവത്തിൽ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നവർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്നവർക്കും അപകടകരമായിത്തീരുന്നതാണ് എന്നും പൊലീസ് പ്രതികരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]