
ന്യൂഡൽഹി∙
ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ പ്രയോഗിച്ചെന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി
. ഇസ്രയേൽ നിർമിത ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പ്രയോഗിച്ചെന്നാണു ബെന്യാമിൻ നെതന്യാഹു പറഞ്ഞത്.
‘‘ഞങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ നന്നായി പ്രവർത്തിച്ചു.
യുദ്ധക്കളത്തിൽ ഞങ്ങൾ ആയുധങ്ങൾ വികസിപ്പിക്കുന്നു. അവ യുദ്ധത്തിൽ പരീക്ഷിക്കുകയും ചെയ്യും.
അവ നന്നായി പ്രവർത്തിച്ചു, ഞങ്ങൾക്ക് വളരെ മികച്ചൊരു ഒരടിത്തറയുണ്ട്’’– ഹമാസിനെ ഇല്ലാതാക്കാനായി ഗാസയിലെ സൈനികാക്രമണങ്ങൾ വർധിപ്പിക്കാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രയേൽ. ഭീകരർക്ക് കനത്ത മറുപടി നൽകേണ്ടത് അത്യാവശ്യമായിരുന്നു എന്നാണു ഇസ്രയേലിന്റെ മുംബൈയിലെ കോൺസൽ ജനറലായ കോബി ശോഷാനി പറഞ്ഞത്.
മേയ് 7ന് ആരംഭിച്ച് ഏകദേശം 100 മണിക്കൂറോളം നീണ്ടുനിന്ന പാക്ക് മിസൈൽ ആക്രമണങ്ങളെ തുരത്താൻ ഇന്ത്യൻ സൈന്യം ബരാക് മിസൈലുകളും ഹാർപ്പി ഡ്രോണുകളും ദ്ദേശീയമായി നിർമിച്ച ആയുധങ്ങളുമാണ് ഉപയോഗിച്ചത്.
റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ ഉപയോഗിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]