
ജോലിയിൽ നിന്നൊക്കെ വിരമിച്ച് വിശ്രമജീവിതം എങ്ങനെ ആയിരിക്കണം എന്നാണ് ആഗ്രഹം? പലർക്കും പല പ്ലാനുകളായിരിക്കും. എന്നാൽ, ആ ജീവിതം കടലിലൂടെ യാത്ര ചെയ്തുകൊണ്ടാണെങ്കിലോ? കടലിൽ ഒരു വിശ്രമജീവിതം.
അതേ, അങ്ങനെ ഒരു ജീവിതം വാഗ്ദ്ധാനം ചെയ്യുന്ന ഒരു ആഡംബരക്കപ്പലുണ്ട്. വില്ല വീ റെസിഡൻസ് എന്ന കമ്പനിയാണ് അവരുടെ ആഡംബരക്കപ്പലായ വില്ലെ വീ ഒഡീസിയിൽ ഇങ്ങനെ ഒരു പാക്കേജ് ഒരുക്കിയിരിക്കുന്നത്.
വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ഇത്രയുമധിക കാലം കടലിൽ കപ്പലിൽ കഴിയാൻ അവസരം വാഗ്ദ്ധാനം ചെയ്യുന്ന ആദ്യത്തെ കപ്പലാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂന്നര വർഷം കൊണ്ട് 147 രാജ്യങ്ങളിലെ 425 സ്ഥലങ്ങളാണ് ഈ കപ്പലിൽ സന്ദർശിക്കാൻ സാധിക്കുക. ഓരോ സ്ഥലത്തും അഞ്ചോ അതിലധികമോ ദിവസങ്ങൾ കപ്പൽ തങ്ങുകയും ചെയ്യും.
അതിനാൽ തന്നെ അവിടെയുള്ള കൂടുതൽ സ്ഥലങ്ങൾ കാണാനും അനുഭവിച്ചറിയാനും ഒക്കെ ഈ യാത്രയിൽ സാധിക്കും. പലതരം പാക്കേജുകൾ ഉണ്ടെങ്കിലും ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പാക്കേജ് പ്രകാരം ഒരാൾക്ക് $349,999 (3,06,28,657 ഇന്ത്യൻ രൂപ) യും ദമ്പതികൾക്ക് $599,999 (5,24,96,106 ഇന്ത്യൻ രൂപ) യും ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതുപോലെ പ്രീമിയം പാക്കേജുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഒരാൾക്ക് 1.24 മില്ല്യൺ ഡോളറും, ദമ്പതികൾക്ക് $1.74 മില്ല്യൺ ഡോളറുമാണ് ഇത് പ്രകാരം നൽകേണ്ടത്.
ക്വീൻ സൈസ് കിടക്കകളുള്ള വിശാലമായ മുറികൾ, വലിയ ബാത്ത്റൂമുകൾ, സുഖപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. $50,000 അധികമായി നൽകിയാൽ, കപ്പലിൽ മെഡിക്കൽ കെയറും സ്പാ ട്രീറ്റ്മെന്റുകളും കിട്ടും.
650 യാത്രക്കാരെയാണ് ഇതിൽ ഒരേസമയം ഉൾക്കൊള്ളാനാവുക. ലൈബ്രറി, ഫിറ്റ്നസ് സെന്റർ, പിക്കിൾബോൾ കോർട്ട്, എന്റർടെയിൻമെന്റ് ലോഞ്ചുകൾ, ബാറുകൾ, സ്പാ എന്നിവയും ഇതിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]