
തിരുവനന്തപുരം∙
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടു വീണ്ടും ചര്‍ച്ച. ഭരണ, ഉപദേശക സമിതികളുടെ സംയുക്ത യോഗത്തിലാണ് ചര്‍ച്ചയുണ്ടായത്.
സര്‍ക്കാര്‍ പ്രതിനിധിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചു മാത്രമേ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നു ഭരണസമിതി അറിയിച്ചു.
നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണസമിതിക്കു തീരുമാനമെടുക്കാമെന്നാണു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.
2011 ജൂലൈയില്‍ കോടതി നിര്‍ദേശപ്രകാരം മറ്റു നിലവറകള്‍ തുറന്നു പരിശോധിക്കുകയും കോടിക്കണക്കിനു രൂപ വിലവരുന്ന നിധിശേഖരം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബി നിലവറ തുറക്കുന്നത് ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതിനാല്‍ നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു.
ബി നിലവറ 1990 ലും 2002 ലുമായി ഏഴു തവണ തുറന്നിട്ടുണ്ടെന്നു
നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.
എ നിലവറയില്‍നിന്ന് രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ കണ്ടെടുത്തിരുന്നു.
പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബല്‍ജിയം രത്നങ്ങളും കണ്ടെടുത്തു.
രണ്ടായിരത്തോളം മാലകളില്‍ നാലെണ്ണത്തിന് 2.2 കിലോ തൂക്കമുണ്ട്. ഇവയ്ക്കു 18 അടി നീളമുണ്ടെന്നാണു പുറത്തുവന്ന വാര്‍ത്തകള്‍.
12 ഇഴകളായി നിര്‍മിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളില്‍ കോടികള്‍ വിലവരുന്ന മാണിക്യ, മരതക രത്നങ്ങളാണ്.
‘‘ഒരു ലോക്കറ്റില്‍ 997 വൈരക്കല്ലുകള്‍, 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍ (രാശിപ്പണം), സ്വര്‍ണം പൊതിഞ്ഞ 14,000 അര്‍ക്ക പുഷ്പങ്ങള്‍’’ – എ നിലവറയില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ചു സുപ്രീം കോടതിയില്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.
എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോള്‍ ആദ്യം പൊടി പിടിച്ചു കറുത്ത നിലം മാത്രമാണു കണ്ടത്.
വായു സഞ്ചാരം ഇല്ലാത്തതിനാല്‍ അഗ്നിരക്ഷാസേന അറയിലേക്ക് വായു പമ്പു ചെയ്തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്.
അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്.
കനത്ത കല്ലുപാളികള് നീക്കിയപ്പോള്‍ താഴേക്കു കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാന്‍ കഴിയുന്ന പടികള്‍ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്ക്കാന് കഴിയുന്ന അറയിലേക്കാണ്.
ഇവിടെ സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്, ചാക്ക് നിറയെ രത്നങ്ങള്‍..
കഥകളില്‍ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നില്‍ തെളിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]