
തൃശൂർ: തൃശൂരിർ പഴയന്നൂർ പഞ്ചായത്തിൽ അടുക്കളയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ അനുശ്രീക്കുമാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ വലിയ ശബ്ദത്തോടെ അടുക്കളയിലെയും ഹാളിലെയും ജനൽ ചില്ലുകൾ പെട്ടിത്തെറിച്ചു.
വലിയ ശബ്ദം കേട്ട് പരിസര പ്രദേശങ്ങളിലുള്ളവർ ഓടിയെത്തി പരിക്കേറ്റവരെ ഉടൻ പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ സന്ധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]