
കോഴിക്കോട്: ദേശീയ തലത്തിലുള്ള മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ മികവ് പുലർത്തിയ തെലങ്കാന അത്ലറ്റുകളുടെ നഷ്ടപ്പെട്ട മെഡലുകൾ കണ്ടെത്തി നൽകി കോഴിക്കോട് ടൌൺ പൊലീസ്.
ഓഗസ്റ്റ് 2 മുതൽ 7 വരെ കോഴിക്കോട് വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയതല മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്ത തെലങ്കാന സംസ്ഥാനത്തെ അത്ലറ്റുകൾ മികച്ച വിജയം കരസ്ഥമാക്കുകയും എട്ടോളം സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തിരുന്നു. ഈ മത്സരങ്ങൾക്ക് ശേഷം റൂമിലേക്ക് മടങ്ങിയ അത്ലറ്റുകൾ യാത്ര ചെയ്ത ഓട്ടോയിൽ സ്വർണ്ണ മെഡലുകൾ അടങ്ങിയ ബാഗ് മറന്ന് വെക്കുകയായിരുന്നു.
തുടർന്ന് റൂമിലെത്തി മെഡലുകൾ വച്ച ബാഗ് കാണാതായെന്ന് മനസ്സിലാക്കിയ അത്ലറ്റുകൾ ടൗൺ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ എസ് ഐ സജി ഷിനോബ് എസ് സി പി ഓ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.ഇതിന് പുറമേ സിറ്റിയിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയനിൽ വിവരം അറിയിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം പങ്കുവെക്കുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ അത്ലറ്റുകൾ മെഡലുകൾ മറന്നുവെച്ച ഓട്ടോ പൊലീസ് കണ്ടെത്തുകയായിുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് സ്റ്റേഷനിൽ വച്ച് സ്വർണ്ണ മെഡലുകൾ നേടിയ തെലങ്കാന അത്ലറ്റുകളെ സ്വർണ്ണ മെഡലുകൾ കഴുത്തലണിഞ്ഞ് ആദരിക്കുകയും ചെയ്തു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബാഗുകൾ കണ്ടെത്തി നൽകിയതിന് കേരള പൊലീസിന് നന്ദി പറഞ്ഞാണ് അത്ലറ്റുകൾ മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]