
എല്ലാ അവയവങ്ങളും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഒരു വ്യക്തി പൂർണ ആരോഗ്യവാനാണെന്ന് പറയാൻ സാധിക്കുകയുള്ളു. ഓരോ അവയവങ്ങൾക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളത്.
എപ്പോഴും ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഭക്ഷണ ക്രമീകരണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ക്യാബേജ് ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ് ക്യാബേജ്. ഇതിൽ പൊട്ടാസ്യത്തിന്റെ അളവും കുറവാണ്.
വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും അവ സംരക്ഷിക്കാനും ക്യാബേജ് കഴിക്കുന്നത് നല്ലതാണ്. 2.
വെളുത്തുള്ളി കൊളെസ്റ്ററോൾ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും വെളുത്തുള്ളിക്ക് സാധിക്കും. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് നല്ലതായിരിക്കും. 3.
ബ്ലൂബെറി ധാരാളം ആന്റിഓക്സിഡന്റുകളും, വിറ്റാമിൻ സിയും ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. സോഡിയം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതിൽ കുറവാണ്.
അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. 4.
കോളിഫ്ലവർ ഇതിൽ ധാരാളം നാരുകളും, വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. കൂടാതെ കോളിഫ്ലവറിൽ വിഷവസ്തുക്കളെ നിർവീര്യമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.
ഇത് വൃക്കകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 5.
ആപ്പിൾ ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളെസ്റ്ററോളിന്റെയും അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ വൃക്ക രോഗങ്ങൾ തടയാൻ സാധിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില് മാറ്റം വരുത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]