

സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.
ന്യൂഡൽഹി: കെ-റെയിലിന്റെ
സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നൽകി. പദ്ധതി പ്രദേശത്തെ 25,000 കുടുംബാംഗങ്ങൾ ഒപ്പിട്ടതാണു നിവേദനം.
സമിതി നേതാക്കളായ ജോസ ഫ് എം. പുതുശേരി, എം.പി. ബാബുരാജ്, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ എന്നിവരാണ് എംപിമാരായ ആന്റോ ആന്റ ണി, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്,
എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ക്കൊപ്പം കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിൽ നിന്നുള്ള 15 എംപി മാർ നിവേദനത്തിൽ ഒപ്പുവച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശാസ്ത്രീയ പഠനം നടത്താതെ തയാറാക്കിയ പദ്ധതി കേരള ത്തെ സർവനാശത്തിലേക്കു നയിക്കും. ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ, വിൽക്കാനോ വായ്പ എടുക്കാനോ കഴിയില്ല,
ഏറ്റെടുക്കലിനെ ഉപരോധിച്ചവരുടെ പേരിലുള്ള കേസുകൾ പിൻവലിച്ചിട്ടില്ല തുടങ്ങിയ വിവരങ്ങൾ സമിതി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]