കേരളാ പോലീസിന്റെ ഭാഗമായ 333 പേരില്‍ കൂടുതലും ഉന്നത ബിരുദധാരികൾ ;എൻജിനീയർമാർ മുതൽ എം.ബി.എയും എം.എസ്.ഡബ്യുവും നേടിയവർ വരെ ; വിദ്യാസമ്പന്നരായവർ സേനയില്‍ എത്തുന്നതോടെ പോലീസിന്റെ മുഖച്ഛായ മാറുമെന്ന് വിലയിരുത്തൽ ; ജനങ്ങളോടുള്ള പെരുമാറ്റവും മെച്ചപ്പെടുമെന്ന് പ്രതീക്ഷ ; മുഖച്ഛായ മാറുന്നതോടെ കുട്ടൻ പിള്ള പൊലീസിന്റെ കാലവും കഴിയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ പോലീസില്‍ കുട്ടൻ പിള്ള പോലീസിന്റെ കാലം കഴിയുകയാണ്. ഇന്ന് രാവിലെ പാസിംഗ് ഔട്ടിലൂടെ കേരളാ പോലീസിന്റെ ഭാഗമായ 333 പേരില്‍ മിക്കവരും ഉന്നത ബിരുദധാരികളാണ്.
എൻജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും എം.ബി.എയും എം.എസ്.ഡബ്യുവും നേടിയവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ വിദ്യാസമ്ബന്നർ സേനയില്‍ എത്തുന്നതോടെ, പോലീസിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളോടുള്ള പെരുമാറ്റവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേർക്ക് ബിരുദവും 13 പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്.
കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂർത്തിയാക്കിയവരില്‍ 11 പേർ എൻജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം.എസ്.ഡബ്ള്യുവും എം.ബി.എയും ഉള്‍പ്പെടെയുള്ള പി.ജി ബിരുദങ്ങള്‍ നേടിയ 24 പേരും ഈ ബാച്ചില്‍ ഉണ്ട്.
തിരുവനന്തപുരം എസ് എ പി ക്യാമ്ബില്‍ പരിശീലനം പൂർത്തിയാക്കിയ 179 പേരും കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ 154പേരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. തിരുവനന്തപുരം പനവൂർ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാൻഡർ. മുല്ലൂർ സ്വദേശി രാഹുല്‍ കൃഷ്ണൻ എല്‍. ആർ സെക്കൻഡ് ഇൻ കമാൻഡർ ആയി.
എസ് എ പി യില്‍ പരിശീലനം പൂർത്തിയാക്കിയവരില്‍ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷ് ആണ് ഓള് റൗണ്ടർ. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്. എല്‍ ആർ രാഹുല്‍ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോണ്‍ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓള് റൗണ്ടർ. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തു.
പൊലീസിന്റെ സദ്ഗുണങ്ങള്‍ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായുണ്ടാവില്ലെന്നും തെറ്റുചെയ്തവർ സേനയില്‍ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഇത് ബാധകമാണ്. പൊലീസ് സേനയാകെ യശസ്സ് നേടിയ ഘട്ടത്തിലും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ശരിയല്ലാത്ത ചെയ്തികള്‍ സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും സമൂഹം അവയെ ഗൗരമായി ശ്രദ്ധിക്കുന്നു.
പൊലീസന്റെ ഭാഗത്തുന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്ന് നാടും ജനങ്ങളും കരുതുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ വിമർശനമുയരും. അതില്‍ അസ്വസ്ഥത വേണ്ട. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കാട്ടണം.
ചിലർ സേനയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. യഥാർത്ഥത്തില്‍ സേന അത്തരമൊരു ചെയ്തി അംഗീകരിക്കുന്നില്ല. ജനങ്ങള്‍ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]