വന്ദേഭാരത് ട്രെയിനിലെ ടിടിഇക്കെതിരെ സ്പീക്കർ എ.എൻ ഷംസീർ; സ്പീക്കറുടെ പരാതിയില്‍ സസ്പെന്ഷന് ; യൂണിയന് പ്രതിഷേധം ശക്തമാക്കി, ടിടിഇയെ തിരിച്ചെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്.
പത്മകുമാറിനോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം നല്കി. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി എഎന്‍ ഷംസീര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മതിയായ ടിക്കറ്റ് ഇല്ലാതെ സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതായാണ് ടിടിഇ പറഞ്ഞത്. എന്നാല്‍ സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.
യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടര്‍ന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]