മാധ്യമ പ്രവർത്തകൻ അനു സിനു അന്തരിച്ചു ; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു.
യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. നോവലിന് കൈരളി– അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്തകം, എന്റെ തിബറ്റ് എന്നീ പുസ്തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
1976 ൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ജനനം. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവം. മംഗളം, ഫ്രീ പ്രസ് ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, സൺഡേ ഇന്ത്യൻ എന്നിവയിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലി ചെയ്തു.
അച്ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ, അനന്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]