

കൈയ്യിൽ വള, കാലിൽ വല കുടുങ്ങിയ നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ഷിരൂരിലല്ല, കുംട കടലിൽ ; മൃതദേഹം അർജുൻ്റേതാകാൻ സാധ്യത കുറവെന്ന് മഞ്ചേശ്വരം എംഎൽഎ
മംഗലാപുരം : ഷിരൂരില്‍ ജീർണാവസ്ഥയില് മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മല്‍പെ.
ഒറ്റക്കാഴ്ചയില്‍ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയില്‍ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വർ മല്‍പെ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.
ഒഡിഷ സ്വദേശിയെയും സ്ഥലത്ത് നിന്ന് കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാല്‍ ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കടലില്‍ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മല്‍പ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടില്‍ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് വരുമോയെന്നതില്‍ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]