ചാരശൃംഖലയിൽ മുൻ പാക്ക് പൊലീസ് സേനാംഗം, ‘മാഡ’ത്തിന്റെ അടുത്ത കൂട്ടാളി; ഇന്ത്യൻ യൂട്യൂബർമാർക്ക് 5 സ്റ്റാർ സൗകര്യങ്ങളും
ന്യൂഡൽഹി∙ അതിർത്തി കടന്നുള്ള ചാരവൃത്തി കേസുകളിലെ പ്രധാനി പാക്കിസ്ഥാൻ പൊലീസിലെ മുൻ സബ് ഇൻസ്പെക്ടറെന്ന് അന്വേഷണ ഏജൻസികൾ. നാസിർ എന്നറിയപ്പെടുന്ന ഇയാളെ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഐഎസ്ഐ ചാരപ്പണിക്കായി റിക്രൂട്ട് ചെയ്തിരുന്നെന്നും അതിനുശേഷം അദ്ദേഹം സ്വമേധയാ സർവീസിൽനിന്നു വിരമിച്ച് യൂട്യൂബറായി മാറിയെന്നുമാണു വിവരം.
നസീറിന്റെ അടുത്ത കൂട്ടാളിയാണ് ചാരവൃത്തി കേസിലെ ‘മാഡം എൻ’ എന്നറിയപ്പെടുന്ന നൗഷബ ഷെഹ്സാദെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. നസീറും നൗഷബയും ചേർന്നാണ് ഇന്ത്യൻ യൂട്യൂബർമാരെ പാക്കിസ്ഥാനിൽ എത്തിച്ച് ചാരവൃത്തിക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഇൻഫ്ലൂവൻസർമാർക്കും പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കും ഇടയിലെ പാലമായി പ്രവർത്തിക്കുയായിരുന്നു നാസിറും ‘മാഡം എൻ’ എന്ന നൗഷബയുമെന്നാണു റിപ്പോർട്ട്.
പാക്കിസ്ഥാൻ സന്ദർശിക്കുന്ന ഇന്ത്യൻ യൂട്യൂബർമാരെ നാസിർ പിന്നീട് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷിനെ പരിചയപ്പെടുത്തും. തുടർന്ന് യൂട്യൂബർമാർക്ക് ചാരവൃത്തി ജോലികൾ നൽകുന്നതാണു രീതി.
ഫൈസലാബാദിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ് ഡീലർ കൂടിയാണ് നാസിർ എന്നാണു വിവരം. പാക്കിസ്ഥാനിൽ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ യൂട്യൂബർമാർക്ക് വീസയ്ക്കു പുറമെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസം ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ഇവർ ഒരുക്കി നൽകിയിരുന്നു.
ഇതിനു പകരമായി, പാക്കിസ്ഥാൻ അനുകൂല വിഡിയോകൾ ഷൂട്ട് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യാനും ഇവർ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായ ജ്യോതി മൽഹോത്ര, ജസ്ബീർ സിങ് എന്നിവരുമായി നാസിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]