തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം, വാഹനങ്ങൾ കത്തിനശിച്ചു; അണയ്ക്കാൻ ശ്രമം
തിരുവനന്തപുരം∙ തലസ്ഥാനത്ത് പിഎംജിയിലെ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്.
ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലെ തീ അണച്ചു.
മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്.
രാവിലെ മൂന്നരയോടെയാണ് തീപിടിച്ചതെന്നും പരിസരവാസിയാണ് വിളിച്ചു പറഞ്ഞതെന്നും ഷോറൂം ഉടമ പറഞ്ഞു. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു.
കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പത്തിൽ താഴെ വാഹനങ്ങൾ കത്തി നശിച്ചു.
സ്പെയർ പാർട്സ് പൂർണമായി നശിച്ചു. ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]