
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ ഉയർന്ന പരാതികളിലാണ് മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതരെ മന്ത്രി വിളിച്ചുവരുത്തിയ യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ അടിയന്തര റിപ്പോർട്ട് നൽകാൻ ആലപ്പുഴ ഡി എം ഒയ്ക്കും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
Last Updated Jun 6, 2024, 11:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]