
സാധാരണക്കാര്‍ക്ക് പൊതു ഇടത്തില്‍ ഒരു സ്ഥാനം നേടിക്കൊടുത്തത് സമൂഹ മാധ്യമങ്ങളാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു ഭൂപ്രദേശത്ത് ജീവിച്ചിരിക്കുന്ന പലരും ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രശസ്തരാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, എക്സ്, തുടങ്ങി നിരവധി സമൂഹ മാധ്യമ ആപ്പുകള്‍ ലഭ്യമാണ്. ചില രാജ്യങ്ങള്‍ രാഷ്ട്രീയവും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തി ചില സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കുകള്‍ തീര്‍ത്തെങ്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ സാധാരണക്കാര്‍ തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കുന്നു. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ഒരു വീഡിയോയിലെ അമ്മയെയും മകളെയും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. അതില്‍ മകളെക്കാള്‍ പ്രായം കുറഞ്ഞയാളായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് തോന്നിയത് അമ്മയെയായിരുന്നു.
‘സന്തൂര്‍ മമ്മി’ എന്ന പ്രയോഗം ഇന്ത്യയില്‍ പ്രശസ്തമായ ഒരു സോപ്പിന്റെ പരസ്യത്തില്‍ നിന്നും രൂപപ്പെട്ടതാണ്. കാഴ്ചയില്‍ മകളെക്കാള്‍ ചെറുപ്പം തോന്നിക്കുന്ന അമ്മമാരെയാണ് സന്തൂര്‍ മമ്മി എന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. loukaki24 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിലെ അമ്മയും മകളുമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. ‘അവൾ ഒരുപാട് വളർന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം അമ്മയുടെ നേരെ ‘അമ്മ 1979’ എന്നും മകളുടെ നേരെ ‘മകള്‍ 2009’ എന്നും എഴുതിയിരിക്കുന്നത് കാണാം. കാഴ്ചക്കാരില്‍ സംശയം ഉണ്ടാക്കേണ്ടെന്ന് കരുതിയാകും അത്തരമൊരു കുറിപ്പെങ്കിലും കാഴ്ചക്കാരില്‍ പലരും അമ്മ മകളെക്കാള്‍ ചെറുപ്പമാണെന്നായിരുന്നു കുറിച്ചത്.
വീഡിയോയിലെ കുറിപ്പ് പ്രകാരം 1979 ല്‍ ജനിച്ച അമ്മയ്ക്ക് വയസ് 45. 2009 ല്‍ ജനിച്ച മകള്‍ക്ക് 15. എന്നാല്‍ കാഴ്ചയില്‍ മകള്‍ അമ്മയേക്കാള്‍ അല്പം നീളക്കൂടുതലും തടിയുമുണ്ട്. അമ്മയാകട്ടെ സ്ലിം ബ്യൂട്ടിയും. കാഴ്ചയില്‍ മകളെക്കാള്‍ പ്രായക്കുറവ് തോന്നിക്കും. അതേസമയം മകള്‍ മേക്കപ്പ് ഉപയോഗിച്ചില്ലെന്നും അമ്മയുടെ മേക്കപ്പ് അല്പം കൂടിപോയെന്നും ചിലരെഴുതി. ഒരു കാഴ്ചക്കാരന് ചോദിച്ചത് ‘മകൾക്ക് 14 വയസ്സ് തികയുമോ? ‘ എന്നായിരുന്നു. മറ്റ് ചിലര്‍ അവര്‍ അവളുടെ അമ്മയല്ലെന്ന് എഴുതി. അറുപത്തിരണ്ട് ലക്ഷത്തിലേറെ പേര് ഇതിനകം വീഡിയോ കണ്ടു. ഒന്നര ലക്ഷത്തോളം പേര് വീഡിയോ ലൈക്ക് ചെയ്തു.
Last Updated Jun 6, 2024, 1:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]