
ഹരിപ്പാട്: എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കൊല്ലം പെരിയനാട് മൂടുന്തിയാരുവിള വീട്ടിൽ സൂരത്ത്(24), ഹരിപ്പാട് തുലാം പറമ്പ് പവിത്രം വീട്ടിൽ അർജുൻ കൃഷ്ണ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27ന് രാത്രിയിൽ കുമാരപുരം സ്വദേശിയായ സാഗർ എന്ന യുവാവിൽ നിന്നും 13.35 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
ഈ കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രതിക്കു ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് മനസിലായി. ബെംഗളൂരുവിൽ കൂടെ പഠിച്ചിരുന്ന കൊല്ലം സ്വദേശിയായ സൂരത്തു മുഖേന ആണ് സഗറിന് എംഡിഎംഎ കിട്ടിയത് എന്നും ഇതിനു പണം മുടക്കിയത് കൂട്ടുകാരനായ തുലാം പറമ്പ് സ്വദേശി അർജുൻ ജി കൃഷ്ണ ആണ് എന്നും പോലീസിന് കണ്ടെത്തി.
തുടർന്ന് ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ യുടെ നേതൃത്വത്തിൽ എ എസ്ഐ ബിജുരാജ് സിപിഓ മാരായ സജാദ്, നിഷാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘം ബെംഗളൂരുവിൽ എത്തുകയും അവിടെ വെച്ച് നഴ്സിങ് വിദ്യാർത്ഥിയായ സൂരത്തുവിനെ പിടികൂടുകയുമായിരുന്നു. മലയാളികൾ കൂടുതൽ പഠിക്കുന്നതും ജോലിചെയ്യുന്നതുമായ സ്ഥലമായതിനാൽ പൊലീസ് വളരെ രഹസ്യമായാണ് പ്രതിയെ പിടികൂടാനുള്ള നീക്കം നടത്തിയത്.
50 ഗ്രാം എംഡി എം എയുമായി ഇയാളെ നേരത്തെ എക്സൈസ് സംഘം തിരുവനന്തപുരം വച്ച് പിടികൂടിയതാണ്. ഒന്നാം പ്രതിയായ സാഗറിനെ പിടിക്കൂടിയതറിഞ്ഞു ഒളിവിൽ കഴിഞ്ഞ പ്രതികളെ ആണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഒന്നാം പ്രതിയായ സഗറിന് സാമ്പത്തിക സഹായം നൽകിയ അർജുൻ കൃഷ്ണ യെ ഹരിപ്പാട് നിന്നും പിടികൂടുകയുമായിരുന്നു. എസ്ഐമാരായ ശ്രീകുമാർ, ജയകുമാർ, സിപിഓ മാരായ ശ്രീജിത്ത്, രേഖ , മാരായ കിഷോർ, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് അർജുനെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]