
‘2 പേരും ചൈനയുടെ അയൽക്കാർ; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം’: നിഷ്പക്ഷ നിലപാടുമായി ചൈന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെയ്ജിങ്∙ പാക്കിസ്ഥാനിലെ ഭീകരക്യാംപുകളെ ലക്ഷ്യം വച്ച് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി . മേഖലയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും സംയമനം പാലിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം പാക്കിസ്ഥാനെ പൂർണമായും പിന്തുണയ്ക്കാത്ത നിലപാടാണു ചൈന ഓപ്പറേഷൻ സിന്ദൂറിന് ശേഷം സ്വീകരിച്ചിരിക്കുന്നത്.
‘‘ഇന്ത്യയുടെ ഇന്നത്തെ സൈനിക നടപടികളിൽ ചൈന ഖേദം പ്രകടിപ്പിക്കുന്നു. നിലവിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിനു മുൻഗണന നൽകാനും ശാന്തതയും സംയമനവും പാലിക്കാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കാനും ഞങ്ങൾ ഇന്ത്യയോടും പാക്കിസ്ഥാനോടും അഭ്യർഥിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അയൽക്കാരാണ്. അവർ രണ്ടുപേരും ചൈനയുടെയും അയൽക്കാരാണ്’’ – ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നൽകിയത്. പാക്കിസ്ഥാനിലെയും പാക്ക് അധീനകശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയത്. സൈനിക നടപടികൾ പൂർത്തിയാക്കി മണിക്കൂറുകൾക്കു ശേഷമായിരുന്നു ചൈനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
അതേസമയം ചൈനയുടെ നിലപാടു മാറ്റം ശ്രദ്ധേയമാണെന്ന് രാജ്യാന്തര നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. ‘ പാക്കിസ്ഥാന്റെ സുഹൃത്താണ് ചൈന. ഇത്തവണ ചൈന നിക്ഷ്പക്ഷ നിലപാടാണ് എടുത്തത്. ഇന്ത്യയെ പിന്തുണയ്ക്കുന്ന ലോകരാഷ്ട്രങ്ങൾക്കൊപ്പം ചൈന നിൽക്കുന്നുവെന്നാണ് ഈ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്’– ഡോ. രാഘവൻ പറഞ്ഞു.