
കരളിനെ നശിപ്പിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ.
കരളിനെ നശിപ്പിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ഭക്ഷണം ദഹിപ്പിക്കുക, ഊർജ്ജം സംഭരിക്കുക, വിഷവസ്തുക്കൾ നീക്കം ചെയ്യുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കരൾ ചെയ്ത് വരുന്നു.
മദ്യം കരളിന് ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടെങ്കിലും അത് മാത്രമല്ല കരളിനെ ദോഷകരമായി ബാധിക്കുന്നത്. കരളിനെ നശിപ്പിക്കുന്ന മറ്റ് മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഫ്രക്ടോസ് എന്നത് പഴങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരം പഞ്ചസാരയാണ്. സംസ്കരിച്ച ഭക്ഷണങ്ങളിലും മധുരമുള്ള പാനീയങ്ങളിലും ഇത് കൂടുതലായി കാണുന്നു.
ഫ്രക്ടോസ് കൂടുതലുള്ള ഭക്ഷണങ്ങളിൽ സോഡകൾ, മിഠായികൾ, ബേക്ക് ചെയ്ത സാധനങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
അമിതമായി ഫ്രക്ടോസ് ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം.
ഫ്രക്ടോസ് ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.
സോയാബീൻ എണ്ണ, കോൺ ഓയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയ എണ്ണകൾ സംസ്കരിച്ച ഭക്ഷണങ്ങളിലും റസ്റ്റോറന്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നു.
ഈ എണ്ണകളിൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് അമിതമായി കഴിക്കുമ്പോൾ കരൾ തകരാറുകൾ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകും.
പതിവായി ജ്യൂസുകൾ കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കരളിന്റെ സമ്മർദ്ദത്തിനും കാരണമാവുകയും ചെയ്യും.
പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുക ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]